നിര്‍മാണത്തിലിരുന്ന നാവികസേനയുടെ യുദ്ധക്കപ്പലിന് തീപ്പിടിച്ചു; ഒരാള്‍ മരിച്ചു

മുംബൈ:നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലിന് തീപ്പിടിച്ചു. മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലില്‍ വെള്ളിയാഴ്ച വൈകീട്ട് 5.44 ഓടെയാണ് തീപ്പിടിത്തം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കപ്പലിനുള്ളില്‍ കുടുങ്ങിയ ബജേന്ദ്ര കുമാര്‍ (23) മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്താന്‍ ശ്രമിക്കുന്നത്. കപ്പല്‍ മുഴുവന്‍ പുക നിറങ്ങിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം പ്രാഥമിക അന്വേഷണം നടത്തിയ ശേഷമെ കണ്ടെത്താനാകൂ. നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് തീ കെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അഗ്‌നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു.

Top