മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷന്‍ കമ്പനി ലിമിറ്റഡിന്റെ പവര്‍ ഹൗസില്‍ തീപിടുത്തം. താനെയിലെ സവാര്‍കര്‍ നഗറിലുള്ള പവര്‍ ഹൗസാണ് അഗ്നിക്കിരയായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.