ലക്‌നൗവില്‍ സൈക്കിള്‍ ടയര്‍ ഗോഡൗണില്‍ തീപിടുത്തം

fire

ലക്‌നൗ: ലക്‌നൗവിലെ സൈക്കിള്‍ ടയര്‍ ഗോഡൗണില്‍ തീപിടുത്തം. ലക്‌നൗ കപൂര്‍ത്തല മോഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.

അപകടം നടന്നുടന്‍ അഗ്നിസുരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയതിനാല്‍ വന്‍ അപകടം ആണ് ഒഴിവായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്തെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ ഇതുവരെ ആളപായമോ മറ്റോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്താണ് തീപിടുത്തത്തിന് കാരണമെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

Top