കഴക്കൂട്ടത്ത് മെത്ത നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: കഴക്കൂട്ടത്ത് മെത്ത നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. കിന്‍ഫ്ര പാര്‍ക്കിലെ മെത്ത നിര്‍മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുക ഉയരുന്നത് കണ്ട് നോക്കുമ്പോഴാണ് തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽ കണ്ടത്.

ഉടൻ തന്നെ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. തുടർന്ന് കഴക്കൂട്ടം ടെക്നോപാർക്കിലുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടർന്ന് പിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നാശനഷ്ടത്തിന്‍റെ കണക്ക് വ്യക്തമായിട്ടില്ല.

Top