മുംബൈയിലെ ഹോട്ടല്‍ ഗാലക്‌സിയില്‍ തീപിടിത്തം; 3 മരണം, 5 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഹോട്ടല്‍ ഗാലക്‌സിയില്‍ തീപിടിത്തം. മുംബൈയിലെ സാന്താക്രൂസ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.

സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹോട്ടലില്‍ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

തീ നിയന്ത്രണ വിധേയമാക്കി. നാല് ഫയര്‍ എഞ്ചിനുകളും നിരവധി വാട്ടര്‍ ടാങ്കറുകളും എത്തിയാണ് തീയണച്ചത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല.

Top