Fire breaks out at godown in Mumbai’s Kandivali area

മുംബൈ: മുംബൈയിലെ കാന്തിവാലി പ്രദേശത്ത് വന്‍ തീപിടുത്തം. തീപിടുത്തത്തിനിടെ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പന്ത്രണ്ടോളം അഗ്‌നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിച്ചു വരികയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ കറുത്ത പുകപടലങ്ങള്‍ അടിഞ്ഞു കൂടിയതിന്റെ ദൃശ്യങ്ങളും ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു.

Top