മുംബൈയിലെ ക്രിസ്റ്റല്‍ ടവറില്‍ തീപിടുത്തം ; കൂടുതല്‍പേര്‍ കുടുങ്ങി കിടക്കുന്നു

മുംബൈ : മുംബൈയിലെ പരേലില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഹിന്ദ്മാതാ സിനിമാ തിയറ്ററിനു സമീപത്തുള്ള ക്രിസ്റ്റല്‍ ടവറിലാണു തീപിടിത്തമുണ്ടായത്. ധാരാളം ആളുകള്‍ കെട്ടിടത്തിന്റെ മുകളിലെ നിലകളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍.

_1271a978-a5c5-11e8-8a41-d1a200222336

ബുധനാഴ്ച രാവിലെ 8.55 ഓടു കൂടി കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ അപകടത്തില്‍ നിന്നും 8 പേരെ ക്രെയില്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top