കസിനോ ഹോട്ടലില്‍ തീപ്പിടിത്തം; കംബോഡിയയില്‍ 19 പേർ മരിച്ചു

കംബോഡിയ: കംബോഡിയയില്‍ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. 70-ഓളം ആളുകള്‍ക്ക് പരിക്കേറ്റു.

തായ്‌ലാൻഡ് അതിര്‍ത്തിയോടു ചേര്‍ന്ന് പൊയ്‌പെറ്റിലെ ഗ്രാന്റ് ഡയമണ്ട് സിറ്റി എന്ന കസിനോ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മറ്റു നിലകളിലേക്കും തീപടരുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി തായ്‌ലാന്‍ഡില്‍ നിന്നും അഗ്നിരക്ഷാ സേനയെ അയച്ചെന്നും പരിക്കേറ്റവരെ തായ്‌ലാന്‍ഡിലെ സാകായിയോ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലാക്കിയെന്നും തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top