കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തുള്ള ബഹുനില കെട്ടിടത്തില്‍ തീപിടുത്തം

fire

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് പ്രദേശത്തുള്ള ആപ്പീജെ ഹൗസ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. എട്ടു നിലകളുള്ള ഈ കെട്ടിടത്തില്‍ നിരവധി കമ്പനികളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം.

ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചുവെന്ന് അഗ്‌നിശമന സേനാ വിഭാഗം അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Top