Fire breaks out at Bangladesh’s 31-story central bank building

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം.

മോത്തിജ്ഹീലിലുള്ള 32 നില കെട്ടിടത്തിലാണ് വ്യാഴാഴ്ച രാത്രി 9.45 ഓടെ തീപിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചെതന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കെട്ടിടത്തിന്റെ 13-ാം നിലയിലുണ്ടായ തീ അടുത്ത നിലകളിലേക്കും പടര്‍ന്നിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ബഗ്ലാദേശിലെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ് 115 മീറ്റര്‍ ഉയരമുള്ള ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനം.

Top