Fire breaks out at Army depot in Maharashtra, 17 killed

പുല്‍ഗാവ് : മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈനിക ആയുധശാലയില്‍ വന്‍തീപിടിത്തം. 17 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഓഫിസര്‍മാരും 15 ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്.

സമീപത്തെ ഗ്രാമത്തില്‍നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി അധികാരികള്‍ അറിയിച്ചു.

അതേസമയം, തീപിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.

Top