Fire breaks out at Andhra’s Tirupathi temple, no casualties reported

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ക്ഷേത്രത്തിലെ പാചകശാലയിലാണ് തീ പടര്‍ന്നത്.

രാവിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയവരില്‍ തീപിടിത്തം പരിഭ്രാന്തി പടര്‍ത്തി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ക്ഷേത്ര ഭരണം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് പാചകശാല. തീ പടര്‍ന്നതോടെ പാചകക്കാര്‍ പുറത്തേക്കോടുകയായിരുന്നു. ഏതാണ്ട് 20 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രശസ്തമായ തിരുപ്പതി ലഡു നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.

Top