മുംബൈയിലെ ബിഗ് ബസാര്‍ ഔട്ട്ലെറ്റില്‍ തീപിടിത്തം

മുംബൈ: മുംബൈയിലെ ബിഗ് ബസാര്‍ ഔട്ട്ലെറ്റില്‍ തീപിടിത്തം. മതുംഗ വെസ്റ്റ് മേഖലയിലെ കെട്ടിടത്തിലാണ് തീപടര്‍ന്നത്.

തീപിടിത്തമുണ്ടായപ്പോള്‍ നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. അകത്ത് ഉണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തിറക്കി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് അഞ്ചോളം അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്.

Top