കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു

blast

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം. കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ ടെക്സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 7.15 ഓടെയാണ് സംഭവം. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ കെട്ടിടത്തിനുള്ളില്‍ ആളുണ്ടോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നു.

സ്ഥലത്ത് 5 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നഗരത്തിലെ വൈദ്യുതി ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിട്ടുണ്ട്.

Top