മുംബൈയിലെ സമതാ നഗറില്‍ തീപിടിത്തം; 9 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ സമതാ നഗറിലെ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. വാതക ചോര്‍ച്ചയെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതായി ശതാബ്ദി ആശുപത്രി അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ (എ.എം.ഒ) ഡോ. സമീദ പറഞ്ഞു.

തീപിടിത്തമുണ്ടായ ഉടനെ അഗ്‌നിശമന സേന സ്ഥലത്തെത്തിയിരുന്നു. വലിയ അപകടമാണ് ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു.

Top