പ്രഭാസ്, സെയ്ഫ് അലിഖാന്‍ ചിത്രം ‘ആദിപുരുഷി’ൻറെ ലൊക്കേഷനില്‍ തീപിടിത്തം

പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആദിപുരുഷിൻറെ ലൊക്കേഷനില്‍ തീപിടിത്തം. സെറ്റിലെ ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഗുര്‍ഗോണിലെ സെറ്റില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തീപിടത്തമുണ്ടായത്. അപകടം ഉണ്ടായ സമയത്ത് ലൊക്കേഷനിൽ അറുപതോളം പേർ ഉണ്ടായിരുന്നു. എന്നാൽ ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രഭാസും സെയ്ഫ് അലിഖാനും ചിത്രീകരണത്തിന്റെ ഭാഗമായിരുന്നില്ല. ഓം റൗട്ടാണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ടി സീരീസാണ് നിര്‍മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. 2022 ഓഗസ്റ്റ് പതിനൊന്നിനാണ് ‘ആദിപുരുഷ്’ റിലീസ് പ്രഖ്യാപിച്ചത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാൻ ചിത്രത്തിൽ വില്ലനായിട്ടാണ് എത്തുന്നത്.

Top