ഡല്‍ഹിയില്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഓട്ടോ സ്‌പെയര്‍പാര്‍ട്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെ പത്തരയോടെ ജ്വാലാപുരിയിലെ സ്പെയര്‍ പാര്‍ട്സ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലയുള്ള ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുകളിലേക്കുള്ള പടിക്കെട്ടിലേക്കും തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.

തീപിടിത്തം നിയന്ത്രിക്കുന്നതിനായി 26 ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കെട്ടിടത്തിലാകമാനം തീ വ്യാപിച്ചതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

ജനുവരിയില്‍ ഡല്‍ഹിയിലെ മറ്റൊരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചിരുന്നു. ഡിസംബറില്‍ ഒരു അനധികൃത ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

Top