ഓസ്‌ട്രേലിയയില്‍ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു

fire

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള വീട്ടില്‍ തീപ്പിടുത്തം. മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഗ്‌നിശമനസേന എത്തി തീയണച്ചു. തീപ്പിടുത്തത്തിനു കാരണം വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ പൊട്ടിത്തെറിക്ക് ശേഷമാണ് വീട്ടില്‍ തീ പടര്‍ന്നതെന്ന് അയല്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top