പയ്യന്നൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകള്‍ അഗ്നിക്കിരയാക്കി

fire

പയ്യന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകള്‍ കത്തിച്ചു. പയ്യന്നൂര്‍ സ്വദേശികളായ സുരേന്ദ്രന്റെയും ഭാര്യയുടേയും സ്‌കൂട്ടറുകളാണ് തീയിട്ട് നശിപ്പിച്ചത്‌. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ തീവെച്ചു നശിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

തീയും പുകയും കണ്ടെത്തിയ വീട്ടുകാര്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടറുകള്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top