ട്രംപ് ടവറില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരുക്കേറ്റു

trumptower

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫിഫ്ത് അവന്യൂവില്‍ ട്രംപ് ടവറിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ 50-ാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

പ്രാദേശിക സമയം വൈകുന്നേരം ആറിനാണ് 50-ാം നിലയില്‍ നിന്ന് തീ പടര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടകാരണം ഇതുവരെ ലഭ്യമായിട്ടില്ല. ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. പ്രസിഡന്റാകുന്നതിനു മുമ്പ് ട്രംപിന്റെ വസതിയായിരുന്നു ഇത്.

കെട്ടിടത്തിന്റെ 50-ാം നിലയിലെ താമസക്കാരനായ 67 വയസുകാരനാണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. അപകടത്തില്‍ ആറു അഗ്‌നിശമനാസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Top