തെലങ്കാന ഇലക്ട്രിക് പ്ലാന്റിലെ തീപിടുത്തം; ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരാണെന്നു നാഗര്‍കുര്‍ണൂല്‍ കളക്ടര്‍ എല്‍. ശര്‍മ അറിയിച്ചു. ഒമ്പതു പേരാണ് കുടുങ്ങിക്കിടക്കുന്നത്.

ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപിടിത്തം ഉണ്ടായത്. ആന്ധ്രാപ്രദേശ്-തെലങ്കാന അതിര്‍ത്തിയിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. നേരത്തെ, പത്തുപേരെ രക്ഷപ്പെടുത്തിയിരുന്നു.

Top