തിരുവനന്തപുരം കലാഭവൻ തീയേറ്ററിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു

തിരുവനന്തപുരം ; കലാഭവന്‍ തിയേറ്ററിന് സമീപം കടയില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കുന്നത്. വലിയ തോതില്‍ പുക പുറത്തുവരുന്നുണ്ട്. കടയുടെ ജനല്‍ ചില്ല് പൊട്ടിച്ച് വെള്ളം ഒഴിച്ച് തീ അണയ്ക്കാനാണ് ശ്രമിക്കുന്നത്.

തീയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിച്ചത്. കട പൂട്ടിയ ശേഷമായിരുന്നു അപകടം. ആളുകള്‍ ആരും കടയ്ക്കുള്ളില്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top