Fire at Saudi hospital kills 25, injures 107

ജിദ്ദ: ദക്ഷിണ സൗദിയില്‍ ജീസാനിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചതായി പ്രാഥമിക നിഗമനം.

107 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം.

ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

പൊലീസും സിവില്‍ ഡിഫന്‍സും സംഭവസ്ഥലം നിയന്ത്രണത്തിലാക്കി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. ആശുപത്രിയിലെ ഐ.സി.യുവിലും പ്രസവ വിഭാഗത്തിലുമാണ് തീപിടിത്തമുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top