താനെയില്‍ റസിഡൻഷ്യൽ കോംപ്ലക്‌സില്‍ തീപിടിത്തം ; ഒരാള്‍ക്ക് പരിക്ക്‌

explosion

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ റസിഡൻഷ്യൽ കോംപ്ലക്‌സില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 29 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.

തിങ്കളാഴ്ച രാവിലെ 3.30നായിരുന്നു കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നും ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നും അധികൃതര്‍ അറിയിച്ചു.

Top