പാക്കിസ്ഥാൻ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ തീപിടുത്തം ; പ്രധാന രേഖകൾ കത്തി നശിച്ചു

Fire at Pak law ministry's

ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ വൻ തീപിടുത്തം. തീപിടിത്തത്തിൽ നിരവധി പ്രധാനപ്പെട്ട രേഖകൾ കത്തി നശിച്ചു. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സി.ഇ.ഇ.സി.) പ്രോജക്ട് ഓഫീസ്‌ കൂടിയാണ് തീപിടിച്ച മുറി.

ജിയോ ന്യൂസ് റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. എന്നാൽ അപകടത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പിടുത്തത്തിൽ എത്രത്തോളം രേഖകൾ നശിച്ചുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അധികൃതർ അറിയിച്ചു.

Top