നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

നിലമ്പൂര്‍; നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ് കടയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ആറ് മണിയോടെ തീപിടിക്കുകയും പിന്നീട് അത് പടരുകയുമായിരുന്നു.

നിലമ്പൂര്‍ , മഞ്ചേരി, തിരുവാലി ഫയര്‍ഫോഴ്സ് യൂണിറ്റും, സന്നദ്ധ രക്ഷാ സംഘടനയായ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്സ് നിലമ്പൂര്‍ , എടവണ്ണ യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് തീ അയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തീ നിയന്ത്രണ വിധേയമാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് നിഗമനം.

Top