മാവേലിക്കരയില്‍ വ്യാപാരശാലയ്ക്ക് തീപിടിച്ചു

fire

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ താല്‍ക്കാലിക വ്യാപാരശാലയ്ക്ക് തീപിടിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലെ താല്‍ക്കാലിക വ്യാപാരശാല മെഗാ ലാഭമേള പൂര്‍ണമായി കത്തിനശിച്ചു. വെളുപ്പിന് 1.10ന് ആയിരുന്നു അപകടം.

പാലാ സ്വദേശി അബ്ദുല്‍ നിദാലിന്റെയാണു സ്ഥാപനം. കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി 5 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.

Top