കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; 11 ബെന്‍സ് കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് ആഡംബര കാറുകള്‍ കത്തി നശിച്ചു. 11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് തീപിടിത്തം ഉണ്ടായത്.

വെള്ളിമാട് സ്വദേശിയായ ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എന്ന വര്‍ക്ക്‌ഷോപ്പിനാണ് തീ പിടിച്ചത്. തീ പടര്‍ന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. ഫയര്‍ഫോഴ്‌സ് എത്തി 8:30 ഓടെയാണ് തീയണച്ചത്.

13 ബെന്‍സ് കാറുകളാണ് വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്നത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top