കോഴിക്കോട് ഗോഡൗണിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കോര്‍പറേഷന്റെ കുടുംബശ്രീ ഗോഡൗണിനാണു തീപിടിച്ചത്.

മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ക്കു പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകള്‍ കൂടി എത്തിയാണു തീ അണച്ചത്. പ്ലാസ്റ്റിക് മാലിന്യമാണ് ഗോഡൗണിനുള്ളില്‍ ഏറെയും. ഇന്‍ഡസ്ട്രിയല്‍ ഏരിയ ആയതുകൊണ്ടു തന്നെ വാഹനഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണു ഫയര്‍ഫോഴ്‌സ് നടത്തിയത്.

കുണ്ടായിത്തോട് ശാരദ മന്ദിരത്തിനു സമീപത്താണു പുലര്‍ച്ചെ അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top