കൊച്ചി ചെരുപ്പ് വിതരണ കേന്ദ്രത്തിലെ തീപിടിത്തം; പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : കൊച്ചിയിലെ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തില്‍ തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ഫാല്‍ക്കണ്‍ ഏജന്‍സീസ് ജനറല്‍ മാനേജരായ ഫിലിപ്പ് ചാക്കോ നല്‍കിയ പരാതിയില്‍ ആണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ , ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി.

എന്നാല്‍ അട്ടിമറി സാധ്യതയടക്കം പരിശോധിക്കാനാണ് പൊലീസ് നീക്കം. കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുത ,കെട്ടിട വിഭാഗങ്ങള്‍, അഗ്‌നിശമന സേന, തുടങ്ങിയവര്‍ ഇന്ന് സംഭവസ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം വിപുലീകരിക്കുക.

Top