തീപിടിത്തം: വടകര സഹകരണ ആശുപത്രിയില്‍ രോഗികളെ ഒഴിപ്പിക്കുന്നു

fire

വടകര: വടകര സഹകരണ ആശുപത്രിയില്‍ തീപിടിത്തം. ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി.

തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top