എറണാകുളം മണപ്പാട്ടി പറമ്പിന് സമീപം പഴക്കടയ്ക്ക് തീപിടിച്ചു ; പൂര്‍ണ്ണമായും കത്തി നശിച്ചു

fire

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡില്‍ തീപിടിത്തം. മണപ്പാട്ടി പറമ്പിന് സമീപത്തെ പഴക്കടയ്ക്കാണ് തീപിടിച്ചത്. ഉടമസ്ഥന്‍ കട അടച്ചുപോയതിന് ശേഷമാണ് തീപടര്‍ന്നത്. കടയുടെ വശങ്ങളില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. കടവന്ത്രയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല.

Top