റൊമാനിയയില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 10 മരണം, ഏഴ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: റോമാനിയയില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടും. ഡോക്ടര്‍ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഡോക്ടറെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ആറു പേരെ റൊമാനിയന്‍ നഗരമായ ലാസിയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

Top