ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; 18 മരണം

ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 മരണം. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് ഷേചെങ് കൗണ്ടി സര്‍ക്കാര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് പരിശീലന കേന്ദ്രത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. മരിച്ചവരില്‍ കൂടുതലും 7 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. രണ്ടാം നിലയിലെ ആയോധന പരിശീലന കേന്ദ്രത്തില്‍ തീ പടര്‍ന്നതോടെ കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ പ്രയാസകരമായെന്നാണ് വിവരം. ഷേചെങ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സെന്ററിലാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.

Top