ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ഡിവിഷനല്‍ ഓഫീസില്‍ തീപിടുത്തം

blast

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ഡിവിഷനല്‍ ഓഫീസിന്റെ എന്‍ജിഒ അനക്‌സ്‌ ബില്‍ഡിംങ്ങില്‍ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഓഫീസിന്റെ നാലാം നിലയില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നതെന്നും തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top