കോല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം : ഇരുനൂറ്റിയമ്പതോളം രോഗികളെ പുറത്തെത്തിച്ചു

fire

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് ഇരുനൂറ്റിയമ്പതോളം രോഗികളെ പുറത്തെത്തിച്ചു. ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്ന് തീപിടുത്തമുണ്ടായത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടങ്ങി.

താഴത്തെ നിലയില്‍ രാവിലെ 7.58 ഓടെ തീയുംപുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top