ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തമുണ്ടായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തില്‍ തീ പടര്‍ന്നത്. 12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഏഴ് മാലിന്യക്കൂമ്പാരങ്ങളിക്ക് തീ പടര്‍ന്നിട്ടുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ എ എസ് ജോജി പറഞ്ഞു. പന്ത്രണ്ട് യൂണിറ്റുകളും ഹൈ പ്രഷര്‍ പമ്പുകളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേര്‍തിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

Top