തിരുവനന്തപുരത്ത് വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ തീപിടിത്തം; 32 ബൈക്കുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: മുട്ടത്തറയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഷോറൂമില്‍ തീപ്പിടിത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ ഉണ്ടായ തീപ്പിടിത്തത്തില്‍ കടയിലെ 32 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

ബൈപ്പാസ് വഴി പോകുന്ന യാത്രക്കാരാണ് കെട്ടിടത്തില്‍ നിന്ന് പുകവരുന്നത് ആദ്യം കാണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഷോറൂമിനോട് ചേര്‍ന്ന് വീടുകളുണ്ടായിരുന്നുവെങ്കിലും ഫയര്‍ഫോഴ്‌സിന്റെ ഇടപെടലില്‍ തീ അണക്കുകയായിരുന്നു.

തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാമ് പ്രാഥമിക നിഗമനം. അതേസമയം ബൈക്കുകളുടെ ഷോറൂം ആയത് കൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാഹചര്യവും ഉണ്ട്. ഇതും പരിശോധിച്ചു വരികയാണ്. തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂകയുള്ളൂ.

Top