അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ വെടിവയ്പ്, ഒരു മരണം, ആറു പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

വെടിവയ്പില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പരിക്കേറ്റവരില്‍ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നും സൂചനകളുണ്ട്. ആക്രമണം നടത്തിയ ഇമ്മാനുവല്‍ സാംസണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവസമയത്ത് 60ലേറെപ്പേര്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Top