ഷൊര്‍ണൂര്‍ നഗരത്തിലെ ഹോട്ടല്‍ കെട്ടിടത്തില്‍ തീപിടിത്തം; ആളപായം ഇല്ല

fire

ഷൊര്‍ണ്ണൂര്‍: ഷൊര്‍ണൂര്‍ നഗരത്തിലെ ഹോട്ടല്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. നിള റസിഡന്‍സിയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായം ഇല്ല.

ഹോട്ടലിന് പിന്‍ ഭാഗത്തായി മദ്യ കുപ്പികള്‍ കൊണ്ടു വരുന്നതിന് ഉപയോഗിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷൊര്‍ണ്ണൂര്‍ അഗ്‌നിശമന സേനയിലെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Top