ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. 1,6,7 സെക്ടറുകളിലാണ് തീ പിടിച്ചത്. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റ് പ്ലാന്റിലെത്തി തീയണച്ചു.

കഴിഞ്ഞവര്‍ഷം ഏകദേശം ഇതേസമയത്താണ് ബ്രഹ്‌മപുരം പ്ലാന്റിന് തീപിടിച്ചത്. ബ്രഹ്‌മപുരത്ത് നിന്ന് ഉയര്‍ന്ന പുക ജില്ലയെ വിഴുങ്ങിയിരുന്നു. ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടവര്‍ ചികിത്സ തേടി. ബ്രഹ്‌മപുരത്തുനിന്ന് ഉയര്‍ന്ന വിഷപ്പുക ഒരാഴ്ചയോളം ജനജീവിതം ദുസ്സഹമാക്കി. ചുമയും ശ്വാസതടസവുമായി പലരും നിത്യരോഗികളായി മാറിയ അവസ്ഥയുമുണ്ടായി.

Top