FIR registered against SBM head cashier

ജയ്പുര്‍: എട്ടു കോടിയിലേറെ രൂപയ്ക്കുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറിനല്‍കിയ ബാങ്ക് കാഷ്യര്‍ അറസ്റ്റില്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനേര്‍ ആന്‍ഡ് ജയ്പുരിന്റെ ദോസ ശാഖയിലെ ഹെഡ് കാഷ്യര്‍ യോഗേന്ദ്ര മീണയെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 15% വരെ കമ്മിഷന്‍ വാങ്ങിയാണു തുക മാറ്റി നല്‍കിയതെന്നാണ് സിബിഐ പറയുന്നത്. ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെട്ട റാക്കറ്റാണ് ഇതിനു പിന്നില്‍. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ചില ദിവസങ്ങളിള്‍ ബാങ്കിന് അവധിയായിരിക്കുമെന്ന് ഇടപാടുകാരെ അറിയിച്ചശേഷം പിന്‍വാതില്‍ തുറന്നുവച്ചു പരിചയമുള്ള കള്ളപ്പണക്കാരുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കുകയായിരുന്നു.

ബാങ്ക് നിരീക്ഷണ സംഘമാണ് തിരിമറി ആദ്യം കണ്ടെത്തിയത്. ബാങ്കിന്റെ പരാതിയിലാണ് തുടര്‍നടപടി.

Top