FIR filed against Zakir Naik

ന്യൂഡല്‍ഹി: സക്കിര്‍ നായികിനെതിരെ എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് എഫ്‌ഐആര്‍.

മുംബൈയിലെ എന്‍ഐഎ കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള പത്ത് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. യുഎപിഎ 10, 13, 18, ഐപിസി 153A വകുപ്പുകളും പ്രകാരമാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

മുസ്‌ലിം യുവതയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്താന്‍ പ്രേരിപ്പിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു.

Top