മതവിദ്വേഷ പ്രസംഗം; പതഞ്ജലി ഉടമ ബാബാ രാം ദേവിനെതിരെ കേസ്

ഡൽഹി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരെ കേസ്. ഫെബ്രുവരി 2ന് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നടന്ന പരിപാടിയിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൗഹത്താൻ പോലീസ് സ്റ്റേഷനിലാണ് രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയതിനും ശത്രുത വളർത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

മുസ്ലീങ്ങൾ നമാസിന്റെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം. ലോകത്തെ മുഴുവൻ മതപരിവർത്തനം നടത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും രാംദേവ് പ്രസംഗത്തിൽ പറഞ്ഞു.

Top