ഉറൂസിന് ഹിന്ദുക്കള്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയ 23 മുസ്‍ലിംകള്‍ക്കെതിരെ കേസ്

ലക്നൗ: ഉറൂസിന് (മത ചടങ്ങ്) ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സസ്യേതര ബിരിയാണി വിളമ്പിയ 43 മുസ്‍ലിംകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു. മതവികാരം വ്രണപ്പെടുത്തി എന്ന കാരണം ആരോപിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്‍ലിം മതപരിപാടിക്ക് ഹിന്ദുക്കളോട് പറയാതെ ബീഫ് ബിരിയാണി വിളമ്പി എന്നാരോപിച്ചാണ് മുസ്‍ലിംകള്‍ക്കെതിരെ കേസെന്നും സ്ഥലത്തെ പ്രാദേശിക ബി.ജെ.പി എം.എല്‍.എ ബ്രിജ്ഭൂഷണ്‍ രജ്പൂട്ടിന്റെ ഇടപ്പെടല്‍ കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നും എംഎല്‍എ അറിയിച്ചു. അതേസമയം, പരിപാടിക്ക് സസ്യേതര ബിരിയാണിയാണോ വിളമ്പിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്പി സ്വാമിനാഥ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി കൊടുത്ത രാജ്കുമാര്‍ റൈയ്ക്ക്‍വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബിജെപി എംഎല്‍എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓഗസ്റ്റ് 31ന് ചര്‍ക്കാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീര്‍ ഷെയ്ക്ക് ബാബ സ്വലാത്ത് വില്ലേജിലെ മുസ്‍ലിം നിവാസികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്.

Top