ചെന്നൈയിൽ ഫിന്നിഷ് യുവതിയെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

deadbody

ചെന്നൈ : ചെന്നൈയിൽ ഫിന്നിഷ് യുവതിയെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഹിമാലയ റസിഡൻസി ഹോട്ടലിലാണ് 22കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്.

യുവതിയും , ഇവരുടെ ആൺ സുഹൃത്തും ചൊവ്വാഴ്ചയാണ് ഹോട്ടലിൽ മുറി എടുത്തത്. ബുധനാഴ്ച്ച രാവിലെ യുവതിയെ ആൺ സുഹൃത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതി മരിച്ചുവെന്ന് വ്യക്തമായത്.

മയക്കുമരുന്നിന്റെയും , മദ്യത്തിന്റെയും അളവ് കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Top