ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയായി

ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സനാ മെറിന്‍ വിവാഹിതയായി. 34 കാരിയായ സനാ വിവാഹം കഴിച്ചത് മര്‍ക്കസ് റെയ്ക്കോനെനെ ആയിരുന്നു. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചാണ് താമസം. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകളും ഉണ്ട്.

കോവിഡ് പ്രതിസന്ഢി കാരണം വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തില്‍ ഇരുവരുടെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ വെറും 40 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

Top