ഇംഗ്ലണ്ടിനെതിരായ വിക്കറ്റു വീഴ്ച ആഘോഷമാക്കിയ ഇഷാന്ത് ശര്‍മയ്ക്കു പിഴ

ബിര്‍മിങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റു വീഴ്ച ആഘോഷമാക്കിയ ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്കു പിഴ.

ഇന്ത്യന്‍ പേസര്‍ക്ക് മാച്ച് ഫീസിന്റെ 15 ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു ഇഷാന്തിന്റെ അതിരുകടന്ന ആഘോഷം.

കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റത്തിനാണ് നപടി. വെള്ളിയാഴ്ചത്തെ ആദ്യ സെഷനിലാണ് മലാന്റെ വിക്കറ്റ് ഇഷാന്ത് സ്വന്തമാക്കിയത്.

ഇതിനു ശേഷം മലാന്‍െ നേര്‍ക്ക് ഓടിയടുത്താണ് ഇഷാന്‍ വിക്കറ്റ് ആഘോഷം നടത്തിയത്. സംഭവത്തില്‍ ഇഷാന്ത് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

Top