തനിക്ക് പകരക്കാരനെ കണ്ടെത്തൂ; ബാഴ്‌സലോണയോട് സുവാരസ്

നിക്ക് പകരക്കാരനായി ബാഴ്‌സലോണ ഒരു പുതിയ ഒന്‍പതാം നമ്പര്‍ താരത്തെ കണ്ടെത്തണമെന്ന് ഉറുഗ്വന്‍ ഫോര്‍വേഡ് ലൂയിസ് സുവാരസ്. തനിക്ക് 31 വയസ്സായെന്നും തനിക്ക് പകരക്കാരനെ ബാഴ്സലോണ സൈന്‍ ചെയ്യണമെന്നും സുവാരസ് പറഞ്ഞു.

31 വയസ്സായെങ്കിലും കഴിഞ്ഞ ആഴ്ച റയല്‍ മാഡ്രിഡിനെതിരെ നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചപ്പോള്‍ സുവാരസ് ഹാട്രിക് നേടിയിരുന്നു.

Top