ടൊവിനോ തോമസ് അന്വേഷിപ്പിന്‍ കണ്ടെത്തും ഒടിടിയില്‍ എവിടെ കാണാം

ടൊവിനോ തോമസ് നായകനായ ഇന്‍വസ്റ്റിഗേഷന്‍ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ചിത്രത്തിന് മികച്ച മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷന്‍ അന്വേഷിപ്പിന്‍ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും എവിടെയാണ് ഒടിടിയില്‍ റിലീസ് ചെയ്യുക എന്നതിന്റെ ഒരു റിപ്പോര്‍ട്ടാണ് സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സാണ് അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയുടെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‌വുഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസിന്റെ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ടൊവിനൊയുടെ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ വേറിട്ട ഒരു സിനിമ തന്നെയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്നും മിക്കവരും അഭിപ്രായപ്പെടുന്നു

തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും വലിയ ഒരു ക്യാന്‍വാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നായകന്‍ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി (നന്‍പകല്‍ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാരായി വേഷമിട്ടിരിക്കുന്നത്. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്നു എന്നതും അന്വേഷിപ്പിന്‍ കണ്ടെത്തുമിനെ വിശേഷപ്പെട്ടതാക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെയാണ്.

Top